ernakulam local

കോണ്‍ഗ്രസ്സില്‍ തമ്മിലടി ശക്തം മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

ആലുവ: തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിയെതുടര്‍ന്ന് ആലുവയില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് കലാപം ശക്തമായി. തോട്ടക്കാട്ടുകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ ടി ടി ജോര്‍ജിനെ ഇന്നലെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയതോടെയാണ് ആലുവയിലെ കോണ്‍ഗ്രസ്സിലെ കലാപത്തിനു പുതിയ വഴിയൊരുക്കിയത്.
ആലുവ നിയോജകമണ്ഡലത്തിലാകമാനം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. ആലുവ നഗരസഭയിലാവട്ടെ കഴിഞ്ഞ ഒരു തവണ 26 ല്‍ 22 സീറ്റും കോണ്‍ഗ്രസ്സിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 14 ലേക്ക് ചുരുങ്ങുകയായിരുന്നു.
കോണ്‍ഗ്രസ്സിലെ തമ്മിലടിയും ഭരണവൈകല്യങ്ങളുമായിരുന്നു കോണ്‍ഗ്രസ് തകര്‍ച്ചയ്ക്ക് കാരണമായത്. തോട്ടക്കാട്ടുകര മണ്ഡലത്തിലടക്കം മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ പാര പണിഞ്ഞെന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. ആലുവ നിയോജകമണ്ഡലത്തിലെ ഗ്രൂപ്പ് കലാപവും നഗരസഭയിലെ രൂക്ഷമായ തമ്മിലടിയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
Next Story

RELATED STORIES

Share it