കോണ്‍ഗ്രസ്സിനെ നിരോധിക്കണമെന്ന് അകാലിദള്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വിഘടനവാദികളെ സഹായിച്ച് പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഇതിനാല്‍ പാര്‍ട്ടിയെ നിരോധിക്കണമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദല്‍.
പഞ്ചാബിലെ സിഖ് തീവ്രവാദ വിഭാഗങ്ങളുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വേദി പങ്കിട്ടെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ ബാദല്‍ ആരോപിച്ചു. ഇക്കാര്യം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1980ല്‍ പഞ്ചാബ് സാക്ഷ്യംവഹിച്ചതു പോലുള്ള സായുധ പ്രക്ഷോഭങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ഒരു സമ്മേളനത്തിലെ പ്രധാന ആവശ്യം ഖലിസ്ഥാന്‍ സംസ്ഥാന രൂപീകരണമായിരുന്നുവെന്നും ബാദല്‍ പറഞ്ഞു.
സംസ്ഥാനത്തെ സംഭവവികാസങ്ങളെ വിശദമാക്കിയുള്ള കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ബാദല്‍ വ്യക്തമാക്കി.ഒരു വശത്ത് പാക് ചാരസംഘടനയായ ഐഎസ്‌ഐ സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് കോ ണ്‍ഗ്രസ് വിഘടനവാദി നേതാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബാദലിന്റെ ആരോപണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ കോണ്‍ഗ്രസ്സിന്റെ ഉപനേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ബാദല്‍ കോണ്‍ഗ്രസ്സിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമരീന്ദര്‍ പ റഞ്ഞു.
ഖലിസ്ഥാന്‍ പ്രക്ഷോഭ കാലത്ത് ഭരണഘടനയുടെ പകര്‍പ്പു കത്തിച്ചതില്‍ ഇന്നും അഭിമാനം കൊള്ളുന്ന നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിന്റെ മകനില്‍ നിന്ന് ദേശീയതയെയും രാജ്യസ്‌നേഹത്തെയും കുറിച്ചുള്ള പാഠങ്ങള്‍ കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
ബാദല്‍ പരാമര്‍ശിച്ച അമൃത്‌സറില്‍ നടന്ന സിഖ്മത ചടങ്ങില്‍ പങ്കെടുത്തവര്‍ ബാദല്‍ സര്‍ക്കാരിനെതിരായ രോഷമാണു പ്രകടിപ്പിച്ചതെന്നും അല്ലാതെ ഖലിസ്ഥാനു വേണ്ടിയുള്ള ആവശ്യമായിരുന്നില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it