kannur local

കോണ്‍ക്രീറ്റ് വൈദ്യുതിത്തൂണ്‍ അപകടഭീഷണിയില്‍

ഇരിക്കൂര്‍: നിടുവള്ളൂര്‍ പാതയരികില്‍ ഇരുമ്പ് കമ്പി പുറത്തായ കോണ്‍ക്രീറ്റ് വൈദ്യുതി തൂണ്‍ അപകട ഭീഷണിയാവുന്നു. ഇരിക്കൂര്‍ ഡയനാമോസ് ഗ്രൗണ്ടിലൂടെ പൂഞ്ഞിടുക്ക് വഴി നിടുവള്ളൂരിലേക്ക് പോകുന്ന പുഴക്കര റോഡിലെ തൂണാണ് സ്‌റ്റേ വയര്‍ പോലുമില്ലാതെ ചെരിഞ്ഞു കിടക്കുന്നത്. കോണ്‍ക്രീറ്റ് കമ്പി പുറത്തായനിലയിലാണ്.
രാപകല്‍ വ്യത്യാസമില്ലാതെ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡില്‍ വൈദ്യുതി തൂണ്‍ മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നിടുവള്ളൂര്‍ വികസന സമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it