thrissur local

കോട്ടാറ്റിലും സമ്പാളൂരിലും കപ്പേളകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം

ചാലക്കുടി: കോട്ടാറ്റിലും സമ്പാളൂരിലും ക്രൈസ്ത കപ്പേളകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കോട്ടാറ്റ് സെന്റ് ആന്റണീസ് പള്ളിയുടെ തോട്ട വീഥിയിലുള്ള യൂദാതദേവൂസിന്റെ കപ്പേളയുടെ ചില്ല് തകര്‍ക്കുകയും മുന്‍വശത്തുള്ള നേര്‍ച്ചപ്പെട്ടിയോട് ചേര്‍ന്നുള്ള ക്രിസ്തുവിന്റെ രൂപ കൂടും രൂപവും തകര്‍ത്തിട്ടുണ്ട്. ചില്ലുകളും മറ്റും എറിഞ്ഞ് തകര്‍ത്തു വെന്ന് കരുതുന്ന ഇഷ്ടികയും കപ്പേളക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.പുലര്‍ച്ചെ അഞ്ച് മണിയോടെ സാബു എന്ന ഒരു വിശ്വാസി ജോലിക്ക് പോവുന്ന വഴിയില്‍ കപ്പേളയില്‍ പ്രാര്‍ഥിക്കുവാന്‍ കയറിയപ്പോള്‍ കപ്പേള തകര്‍ത്തിരിക്കുന്നത്കണ്ടത്.   ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എസ്പി കെ കാര്‍ത്തിക്, ചാലക്കുടി ഡിവൈഎസ്പി എസ് സാജു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. എംഎല്‍എ ബി ഡി ദേവസി, സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കാടുകുറ്റി പഞ്ചായത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ സാമ്പാളൂര്‍ പള്ളിയോട് ചേര്‍ന്നുള്ള റോഡരികിലുള്ള കപ്പേളക്ക് നേരേയും ആക്രമണം നടന്നു.  മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്തു.   രൂപത്തിന്റെ കൈപ്പത്തി എറിഞ്ഞ് ഒടിച്ച നിലയിലാണ്. ഗുരുതിപാലയിലുള്ള സിഐടിയുവിന്റെ ഓഫിസും തല്ലിതകര്‍ത്ത നിലയിലാണ്. സംഭവങ്ങള്‍ എല്ലാം ഒരേ വ്യക്തി ചെയ്തതാണെന്ന് വരുതി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിഐടിയു ഓഫിസും തകര്‍ത്തത്. സ്ഥല പരിചയമുള്ള വ്യക്തികള്‍ക്ക് ഇവിടെങ്ങളില്‍ പെട്ടെന്ന് എത്തനാവും.  ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും നിലനില്‍കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുവാനായി സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗൗരവത്തോടെ കണ്ട് യഥാര്‍ഥ പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാമ്പാളൂര്‍ പള്ളിയിലെ കപ്പേള തകര്‍ത്ത സംഭവത്തില്‍ ഇടവക യോഗം പ്രതിക്ഷേധിച്ചു.  അടിയന്തര യോഗത്തില്‍ ഇടവക വികാരി ഫാദര്‍ ജോസഫ് മാളിയേക്കല്‍ അധ്യഷത വഹിച്ചു.
Next Story

RELATED STORIES

Share it