malappuram local

കോട്ടശ്ശേരി കോളനി റോഡ്; ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമെന്ന് ആരോപണം

മലപ്പുറം: കോട്ടശ്ശേരി-അച്ചനമ്പലം റോഡിന് ഫണ്ടനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നതായി ആരോപണം. മുഖ്യമന്ത്രിയുടെ ജനമ്പര്‍ക്ക പരിപാടിയിലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്ഥലം എംഎല്‍എ എന്നിവര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമായില്ല.
250ലധികം ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തേക്ക് മാത്രമാണ് വിവേചനമെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളാ യാത്രയില്‍ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ 250 കോടി റോഡ് വികസനത്തിന് ചെലവഴിച്ചതായി പ്രചാരണ നടത്തുമ്പോഴും ഈ പ്രദേശത്തോട് മാത്രം വിവേചനം കാണിച്ചു.
സ്ഥലം എംഎല്‍എക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമായില്ല. അതേസമയം, റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുന്നത് ക്രഷര്‍, ക്വറി മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലാണ് റോഡിന്റെ വികസനത്തിന് തടസ്സമാവുന്നത്. യാത്രാ ക്ലേശം രൂക്ഷമായ ഈ പ്രദേശത്തേക്ക് ജീപ്പ് സര്‍വീസ് മാത്രമാണുള്ളത്. ബസ് സര്‍വീസ് തുടങ്ങുന്നതിന് നാട്ടുകാര്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും റോഡില്‍ സ്ഥിതി ചെയ്യുന്ന പാലം അപകട ഭീഷണിയാണെന്ന കാര്യം പറഞ്ഞു തള്ളിയിരുന്നു. അതേസമയം, വലിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി ചീറിപ്പായുകയാണ്.
റോഡിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ 16ന് ദേശീയപാത ഉപരോധമടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ പി മുഹമ്മദലി, കെ സുബ്രമണ്യന്‍, സി കിഷോര്‍കുമാര്‍, വി മനോജ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it