Flash News

കോട്ടയത്ത് ഇടഞ്ഞ ആന രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു

കോട്ടയത്ത് ഇടഞ്ഞ ആന രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു
X
elephant.

കോട്ടയം: കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു. ഗോപീകൃഷ്ണന്‍(60), കണ്ണന്‍(30)എന്നീ പാപ്പന്‍മാരെയാണ് കുത്തിക്കൊന്നത്. ചാന്നാനിക്കാട് അയ്യപ്പന്‍ എന്ന ആനയാണ് ഇരുവരെയും കുത്തിക്കൊന്നത്. കറുകച്ചാല്‍ ചമ്പക്കരയിലാണ് സംഭവം. തടിപിടിക്കാനായി കൊണ്ടുവന്ന ആന വൈകിട്ട് മൂന്നരയോടെയാണ് ഇടഞ്ഞത്. ഒന്നാം പാപ്പനായ ഗോപീകൃഷ്ണനെ കുത്തി നിലത്തേക്ക് ഇടുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാം പാപ്പാന്‍ കണ്ണനെയും ആന കുത്തിക്കൊല്ലുകയായിരുന്നു. ഏറെ നേരം നാടിനെ വിറപ്പിച്ച ആനയെ മയക്കുവെടി നല്‍കിയാണ് തളച്ചത്.
Next Story

RELATED STORIES

Share it