Kottayam Local

കോട്ടയം ദേശീയ- രാജ്യാന്തര കായികമേളകളുടെ കേന്ദ്രമാവും

കോട്ടയം: രാജ്യാന്തര നിലവാരത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമായതോടെ കോട്ടയം ദേശീയ, അന്തര്‍ദേശീയ കായികമേളകളുടെ കേന്ദ്രമാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റേഡിയത്തിന്റെ അഭാവത്താലാണ് ദേശീയ ഗെയിംസിന് കോട്ടയത്ത് വേദിയൊരുക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനും പരിശ്രമത്തിനും ശേഷമാണ് കോട്ടയത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുന്നത്. കായികതാരങ്ങളും കായികപ്രേമികളും ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തണം. സ്റ്റേഡിയത്തിന് രാജീവ്ഗാന്ധി അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയമെന്ന് മുഖ്യമന്ത്രി നാമകരണം ചെയ്തു.
ചടങ്ങില്‍ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തില്‍ മുന്‍നിരയിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലൊന്നാണ് കോട്ടയത്തേതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനിക സാങ്കേതികവിദ്യയില്‍, ഉന്നതനിലവാരത്തിലുള്ള സാമഗ്രികളോടെയാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 19 കോടി രൂപയാണ് നിര്‍മാണച്ചെലവെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, സെക്രട്ടറി ബിനു ജോര്‍ജ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭ ചെയര്‍പഴ്‌സണ്‍ ഡോ. പി ആര്‍ സോന, ജില്ല കലക്ടര്‍ യു വി ജോസ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അയ്മനം ബാബു, സെക്രട്ടറി പ്രസന്ന സംസാരിച്ചു. ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോ ള്‍, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ് ബോള്‍, ജൂഡോ എന്നീ കായിക ഇനങ്ങള്‍ പരിശീലിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങളോടുകൂടിയതാണ് സ്‌റ്റേഡിയം. 1,100 പോര്‍ക്ക് ഇരിക്കാവുന്ന ഗാലറിയും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ഹെല്‍ത്ത് ക്ലബ്, കാ ന്റീന്‍, ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ ഓഫിസ്, അമ്പതിലധികം പേര്‍ക്കുള്ള താമസസൗകര്യവും ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്. 250 കാറുകള്‍, 100 ഇരുചക്രവാഹനം എന്നിവയ്ക്കുള്ള പാര്‍ക്കിങ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it