Kottayam Local

കോട്ടയം ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും

കോട്ടയം ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും
X
sp-sdpi
കോട്ടയം: ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും.കോട്ടയം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍ ഉയര്‍ത്തിയാണ് ഇത്തവണ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജിനെ പിന്തുണയ്ക്കാനും തീരുമാനമായതായി ജില്ലാ പ്രസി ഡന്റ് പി എ അഫ്‌സല്‍, ജന. സെക്രട്ടറി ഷെമീര്‍ അലിയാര്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം മണ്ഡലത്തില്‍ റോയി ചെമ്മനം, ഏറ്റുമാനൂരില്‍ അബ്ദുല്‍ നാസര്‍, ചങ്ങനാശ്ശേരിയില്‍ അല്‍ത്താഫ് ഹസ്സന്‍, കാഞ്ഞിരപ്പള്ളിയില്‍ പി ഐ മുഹമ്മദ് സിയാദ് എന്നിവരാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികളായി ഇത്തവണ ജനവിധി തേടുന്നത്. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിജയത്തിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചു. വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലാണ് കോട്ടയം ജില്ലയില്‍ എസ്ഡിപിഐ വിജയിച്ചത്. ഇതില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ മാത്രം നാലു സീറ്റുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കൂടാതെ മല്‍സരിച്ച സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താനും എസ്ഡിപിഐക്ക് കഴിഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിലെ വര്‍ഷങ്ങളോളം നീണ്ട ലീഗ് ഭരണം താഴെപ്പോവാന്‍ കാരണം എസ്ഡിപിഐയുടെ സാന്നിധ്യമായെന്നത് ശ്രദ്ധേയമായിരുന്നു. കൂടാതെ തീക്കോയി പഞ്ചായത്തിലും പാറത്തോട് പഞ്ചായത്തിലും ഓരോ സീറ്റുവീതം എസ്ഡിപിഐക്ക് ലഭിച്ചിരുന്നു. എസ്ഡിപിഐ-എസ്പി സഖ്യം സംസ്ഥാന തലത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ ഉറ്റുനോക്കുകയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലും ചങ്ങനാശ്ശേരിയിലും മല്‍സരിച്ച് മികച്ച പ്രകടനം പാര്‍ട്ടി കാഴ്ചവച്ചിരുന്നു.
Next Story

RELATED STORIES

Share it