Kottayam Local

കോടിമതയിലെ മല്‍സ്യ വ്യാപാരികള്‍ പ്രതിസന്ധിയില്‍

കോടിമത: അടിസ്ഥാന സൗകര്യമില്ലാതെ നഗരസഭ പണികഴിപ്പിച്ച താല്‍ക്കാലിക കെട്ടിടത്തിലേക്കു മാറാന്‍ മല്‍സ്യ വ്യാപാരികള്‍ക്ക് അധികൃതരുടെ അന്ത്യശാസനം. ഈ മാസം 31നകം ഇപ്പോഴത്തെ സ്ഥലത്തു നിന്നു മാറാനാണ് ഉത്തരവ്. എന്നാല്‍ വൈദ്യുതി പോലും ലഭ്യമല്ലാത്ത ഇവിടേക്കു മാറാന്‍ 150ഓളം മല്‍സ്യവ്യാപാരികള്‍ വിസമ്മതിക്കുകയാണ്.
2015ല്‍ പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശം മല്‍സ്യ വ്യാപാരികളെ കുടിയിരുത്താനായി താല്‍ക്കാലിക സംവിധാനം ഉദ്ഘാടനം നടത്തിയെങ്കിലും പിറ്റേന്നു തന്നെ കാറ്റില്‍ ഇതിന്റെ മേല്‍ക്കൂര തകര്‍ന്നത് വിവാദമായിരുന്നു. നിലവില്‍ പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്നു തന്നെയാണ് എംജി റോഡില്‍ മല്‍സ്യ വ്യാപാരവും നടക്കുന്നത്. 150ഓളം വ്യാപാരികളും അവരുടെ തന്നെ ഇരട്ടിയോളം ജീവനക്കാരും നിത്യവൃത്തിയില്‍ ഏര്‍പ്പെടേണ്ട സ്ഥലത്ത് ഒരു മൂത്രപ്പുര പോലും ഇല്ലെന്നാണു പരാതി. ഇവിടേക്കു നടന്നു കയറാന്‍ നല്ല വഴിയില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
പുനരധിവസിപ്പിക്കുന്നതിനു തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണു വ്യാപാരികളുടെ ആവശ്യം.
Next Story

RELATED STORIES

Share it