wayanad local

കോടതി വ്യവഹാരം നടക്കുന്ന ഭൂമി വില്‍ക്കാന്‍ ശ്രമമെന്നു പരാതി

മാനന്തവാടി: ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഭൂമി വില്‍പന നടത്താന്‍ ശ്രമിക്കുന്നതായി പരാതി. തലപ്പുഴ മക്കിമല ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള 300 ഏക്കറോളം ഭൂമിയിലാണ് അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും വില്‍പന ശ്രമവും നടക്കുന്നതായി ആരോപണമുയര്‍ന്നത്. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ ഡോ. വേണുഗോപാലും ബന്ധുക്കളുമാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. കോയമ്പത്തൂരില്‍ താമസിക്കുന്ന തന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമി നോക്കാനേല്‍പ്പിച്ച ഇബ്രാഹീം എന്ന ഡയറക്ടര്‍ വ്യാജരേഖകള്‍ തരപ്പെടുത്തി വില്‍പന നടത്താന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
കമ്പനിയുടെ ആറു ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 20 ഏക്കറോളം സ്ഥലത്ത് കാര്‍ഷികവിള സംരക്ഷണ കേന്ദ്രമെന്ന പേരില്‍ അശാസ്ത്രീയമായി കുളം നിര്‍മാണം ഉള്‍പ്പെടെ നടത്തിവരുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ റവന്യു വകുപ്പിന് നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഹൈക്കോടതിയിലെ കേസ് വിധിയാവുന്നതു വരെ സ്ഥലം വില്‍പന, അശാസ്ത്രീയ നിര്‍മാണ പ്രവൃത്തികള്‍, മരംമുറി, കാര്‍ഷിക പരിപോഷണം എന്നിവ നിര്‍ത്തിവയ്ക്കണമെന്നും ഡോ. വേണുഗോപാല്‍, വിജയകുമാര്‍, മൈത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it