Flash News

കോടതി നിര്‍ദേശമനുസരിച്ച് പ്രഫസര്‍ സായിബാബ വീണ്ടും ജയിലില്‍

കോടതി നിര്‍ദേശമനുസരിച്ച് പ്രഫസര്‍ സായിബാബ വീണ്ടും ജയിലില്‍
X
prof-saibaba

നാഗ്പൂര്‍ : കോടതി നിര്‍ദേശമനുസരിച്ച് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബ നിയമനടപടികള്‍ക്കായി കീഴടങ്ങി. നാല്‍പ്പത്തെട്ട് മണിക്കൂറിനകം കീഴടങ്ങാനുള്ള മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ താന്‍ ആരുടെയും മുന്നില്‍ കീഴടങ്ങുകയല്ലെന്നും ശരിയായാലും തെറ്റായാലും നിയമനടപടികള്‍ പാലിച്ചേ പറ്റൂ എന്നും പ്രഫസര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ വിശദീകരിച്ചു. കേസില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ നടപടിയാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

നിരന്തരമായ വേട്ടയാടലുകള്‍ക്കും കെട്ടിച്ചമയ്ക്കലുകള്‍ക്കും താന്‍ വിധേയനായിക്കൊണ്ടിരിക്കുകയാണ്.പ്രോസിക്യൂഷനെ ന്യായീകരിക്കാന്‍ യാതൊരു തെളിവും ഇല്ലാതിരിക്കേ താന്‍ വീണ്ടും ജയിലിലടക്കപ്പെടുകയാണ് എന്നും പ്രഫസര്‍ പറഞ്ഞു.
സായിബാബയുടെ ആരോഗ്യനില മോശമാണെന്ന കാര്യം പരിഗണിക്കണമെന്ന  അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആവശ്യം കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.  മാവോവാദി ബന്ധം ആരോപിച്ച് പോലിസ് കഴിഞ്ഞവര്‍ഷം പോലീസ് അറസ്റ്റ് ചെയ്ത സായിബാബ യുഎപിഎ നിയമപ്രകാരമാണ് ജയിലിലടയ്ക്കപ്പെട്ടിരുന്നത്്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ചീഫ് ജസ്റ്റിസ് മോഹിത് ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. ജാമ്യം നീട്ടാനാവില്ലെന്നും ജാമ്യം റദ്ദാക്കുന്നതായും നാഗ്പൂര്‍ ബെഞ്ച്് വ്യക്തമാക്കിയിനെത്തുടര്‍ന്നാണ് സായിബാബ വീണ്ടും കീഴടങ്ങിയത്്.
ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി  അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്്. പക്ഷാഘാതത്തെത്തുടര്‍ന്ന് വീല്‍ചെയറില്‍കഴിയുന്ന സായിബാബയെ ചികില്‍സിക്കുന്നതിനും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക പൂര്‍ണിമ ഉപാധ്യായ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഈ പരിഗണനയും കോടതി നല്‍കിയില്ല.
Next Story

RELATED STORIES

Share it