കോടതി ഉത്തരവിലൂടെ ശസ്ത്രക്രിയ: കുഞ്ഞിനെ കാണാന്‍ ജഡ്ജി എത്തും

കൊച്ചി: കോടതി ഇടപെടലിലൂടെ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയയായ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ കാണാ ന്‍ ഹൈക്കോടതി ജ. സി കെ അബ്ദുല്‍ റഹീം എത്തും. തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള കുട്ടിയെയൊണ് ഇന്നുരാവിലെ 10.30ന് ജസ്റ്റിസ് സന്ദര്‍ശിക്കുന്നത്.
വേര്‍പിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് ചികില്‍സ നിഷേധിക്കുന്നുവെന്ന് തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീര്‍ സമര്‍പിച്ച ഹരജിയിലാണ് കോടതി ഇടപെട്ടത്. തന്നോടുള്ള വഴക്കുകാരണം ഭാര്യയും ഭാര്യാപിതാവും കുഞ്ഞിനെ ശസ്ത്രക്രിയക്ക് ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബഷീര്‍ ഹരജി നല്‍കിയത്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ വേര്‍പിരിഞ്ഞു ജീവിച്ച ദമ്പതിമാര്‍ ഒരുമിക്കുകയും കുഞ്ഞിന്റെ മാതാവ് അവരുടെ പിതാവിന്റെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് ആ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോവാനും കോടതി അനുമതി നല്‍കി.
ചികില്‍സയ്ക്കു വേണ്ടിവരുന്ന തുക സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടും മറ്റു നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഒരു ജീവകാരുണ്യ സംഘടനയില്‍ നിന്ന് രണ്ടുലക്ഷം, മുഖ്യമന്ത്രിയുടെ കാരുണ്യ പദ്ധതിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ലഭിച്ചു. എത്രയും വേഗം കിഡ്‌നി ദാതാവിനെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് മൂന്നാഴ്ച മുമ്പ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത്.
Next Story

RELATED STORIES

Share it