കോടതി ഇടപെടലില്ലാതെ വിവാഹമോചനം: ബില്ലുമായി ഫ്രാന്‍സ്

പാരിസ്: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനക്കേസുകളില്‍ കോടതിയുടെയും ജഡ്ജിയുടെയും ഇടപെടലില്ലാതെ ബന്ധം വേര്‍പിരിയുന്നതിന് അനുമതി നല്‍കുന്ന നിയമനിര്‍മാണം നടപ്പാക്കുമെന്ന് ഫ്രാന്‍സ്. വിവാഹമോചന നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ഇത്തരം നിയമം നിലവില്‍ വന്നാല്‍ അത് വേര്‍പിരിയുന്ന ദമ്പതികളുടെ കുട്ടികളുടെ സംരക്ഷണത്തെ ബാധിക്കുമെന്ന് കുടുംബക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുന്ന സംഘടനകള്‍ പ്രതികരിച്ചു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്ല് അധോസഭയുടെ പരിഗണനയ്ക്കു വിടും.
Next Story

RELATED STORIES

Share it