Flash News

കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം

കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി-ആര്‍എസ്എസ്  ആക്രമണം
X
rss-court

ഒറ്റപ്പാലം : നെല്ലായയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രതികളെ ഹാജരാക്കാന്‍ കോടതിയിലെത്തിച്ചത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി -ആര്‍എസ്എസ്  പ്രവര്‍ത്തകരുടെ മര്‍ദനം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാം, റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനല്‍ കാമറാമാന്‍ അനൂപ് എന്നിവരെയാണ് ആക്രമിച്ചത്. ക്യാമറ പിടിച്ചുവാങ്ങി തകര്‍ത്തതായും പരാതിയുണ്ട്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അക്രമം നടന്നത്. ചെര്‍പ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം.
Next Story

RELATED STORIES

Share it