കോടതികളില്‍ കെട്ടിക്കിടക്കുന്നത് 2 കോടിയിലേറെ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ തീര്‍പ്പാവാതെ കിടക്കുന്നത് 2 കോടിയിലധികം കേസുകള്‍. ഇതില്‍ 10 ശതമാനം കേസുകള്‍ക്ക് പത്ത് വര്‍ഷത്തിലധികം പഴക്കമുണ്ട്. രണ്ടു വര്‍ഷത്തില്‍ കുറവാണ് 40 ശതമാനം കേസുകളുടെ പഴക്കം. 2015 ഡിസംബര്‍ 31ന് ദേശീയ നീതിന്യായ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം വിവിധ ജില്ലകളിലെ ജില്ലാ കോടതികളില്‍ ആകെ 2,00,60,998 കേസുകളാണ് കെട്ടിക്കിടക്കുന്നത്. എല്ലാ കോടതികളിലേയും കണക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 24 ഹൈക്കോടതിയിലും സുപ്രിം കോടതിയിലും തീര്‍പ്പാവാതെ കിടക്കുന്ന കേസുകളെ പറ്റി നീതിന്യായ വകുപ്പാണ് വിവരം ശേഖരിക്കുന്നത്.
അഞ്ച് മുതല്‍ 10 വര്‍ഷം വരെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 36,30,282 ആണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഒരു കേസ് ഇത്ര കാലത്തിനിടക്ക് തീര്‍പ്പാവണമെന്ന തീരുമാനം ബന്ധപ്പെട്ടവര്‍ കൈക്കൊള്ളാത്തതാണ് കേസുകള്‍ കെട്ടിക്കിടക്കാനിടയാവുന്നതെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it