Flash News

കോക്പിറ്റില്‍ എയര്‍ഹോസ്റ്റസ്: പൈലറ്റിനെ പിരിച്ചുവിട്ടു

കോക്പിറ്റില്‍  എയര്‍ഹോസ്റ്റസ്: പൈലറ്റിനെ  പിരിച്ചുവിട്ടു
X
jet

ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തി വിമാനം പറത്തിയ പൈലറ്റിനെ സ്‌പൈസ്‌ജെറ്റ് പുറത്താക്കി. കൊല്‍ക്കത്തയില്‍ നിന്നു ബാങ്കോക്കിലേക്കും തിരിച്ചുമുള്ള യാത്രയിലാണ് എയര്‍ഹോസ്റ്റസിനെ സമീപമിരുത്തി ബോയിങ് 737 വിമാനം പറത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണു സംഭവം. സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പൈലറ്റിനെ പിരിച്ചുവിട്ടതെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു. സുരക്ഷാ മാനദണ്ഡപ്രകാരം പൈലറ്റുമാരല്ലാതെ മറ്റാരും കോക്പിറ്റില്‍ പ്രവേശിക്കാന്‍ പാടില്ല. പൈലറ്റ് എയര്‍ഹോസ്റ്റസിനെ സ്വന്തം സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, വിമാന ജീവനക്കാരുടെ മേലുദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും ചെയ്തു. സ്‌പൈസ് ജെറ്റിന്റെ ആഭ്യന്തര പരാതി കമ്മിറ്റിയാണ് പൈലറ്റിനെതിരായ ആരോപണം അന്വേഷിച്ചത്.
Next Story

RELATED STORIES

Share it