കോംഗോ യുവാവിന്റെ വധം വംശീയമല്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ആഫ്രിക്കന്‍ വംശജന്‍ മരിക്കാനിടയായ സംഭവത്തില്‍ വംശീയാതിക്രമം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കൊലപാതകം സംബന്ധിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി അതിവേഗ വിചാരണ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ ആഫ്രിക്കന്‍ പൗരന്മാരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it