Flash News

കോംഗോ പൗരനെ ഡല്‍ഹിയില്‍ അടിച്ചുകൊന്നു

കോംഗോ പൗരനെ ഡല്‍ഹിയില്‍ അടിച്ചുകൊന്നു
X
congolese-national-beaten-to-death-in-delhi

[related] രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോംഗോ പൗരനായ 23കാരനെ ജനക്കൂട്ടം തെരുവില്‍ അടിച്ചുകൊന്നു. ഇന്നലെ രാത്രി സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് സംഭവം. 23കാരനായ ഒലിവ എന്ന യുവാവിനെയാണ് വീട്ടിലേക്കുള്ള വഴിയില്‍ അടിച്ചു കൊന്നത്. ഇദ്ദേഹം പ്രദേശവാസികളുമായി വാക്ക് തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ജനക്കൂട്ടം ഒലിവയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രദേശവസികളായ ഏതാനും പേരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it