കൊളംബിയ: ഫാര്‍കിലെ 'ഗര്‍ഭഛിദ്ര നഴ്‌സ്' സ്‌പെയിനില്‍ അറസ്റ്റില്‍

മാഡ്രിഡ്: കൊളംബിയയിലെ ഇടതു ഒളിപ്പോര്‍ സംഘമായ ഫാര്‍കിലെ നൂറോളം സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയ പുരുഷ നഴ്‌സിനെ സ്‌പെയിന്‍ പോലിസ് അറസ്റ്റ് ചെയ്തു. മാഡ്രിഡിലെ നഴ്‌സായ ഹെക്ടര്‍ അര്‍ബോലെഡാ അല്‍ബെയ്ഡിസ് ബുട്രാഗോയാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ കൊളംബിയയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരുകയാണ്.
ഫാര്‍ക് സംഘത്തിലെ മുന്‍ പ്രവര്‍ത്തകരായിരുന്ന 150ഓളം സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയ കേസുകളില്‍ അന്വേഷണം നടത്തിവരുകയാണെന്നു കൊളംബിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഭൂരിഭാഗം ഗര്‍ഭഛിദ്രത്തിലും ഈ നഴ്‌സിനു പങ്കാളിത്തമുണ്ട്. കായികക്ഷമത കുറയാതിരിക്കാനാണ് സ്ത്രീകളെ ഗര്‍ഭഛിദ്രങ്ങള്‍ക്കു വിധേയമാക്കിയതെന്ന് അറ്റോര്‍ണി ജനറല്‍ എഡ്വാര്‍ഡോ മോണ്ടീലെഗ്രേ മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സുലഭമായിരിക്കെ ഗര്‍ഭഛിദ്ര ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ഫാര്‍ക് വിമതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it