കൊളംബിയ: എട്ടു ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു

ബൊഗോട്ട: കൊളംബിയയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച എട്ടു ടണ്ണോളം കൊക്കെയ്ന്‍ പോലിസ് പിടിച്ചെടുത്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം കൊക്കെയ്ന്‍ ഒരുമിച്ചു പിടിച്ചെടുക്കുന്നതെന്ന് പോലിസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ തീരനഗരമായ ടര്‍ബോയില്‍ വാഴത്തോപ്പില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. പോലിസിന്റെ വിജയകരമായ ദൗത്യത്തെ പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്തോസ് പ്രശംസിച്ചു. ക്ലാന്‍ ഉസുഗ എന്ന കുറ്റവാളിസംഘത്തിന്റെ പക്കല്‍ നിന്നുമാണു പിടികൂടിയത്. സംഘത്തില്‍ 2000ത്തോളം അംഗങ്ങളുണ്ടെന്നാണ് പോലിസ് പറയുന്നത്.
മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. സംഘവുമായി ബന്ധമുള്ള 6700ഓളം പേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നര ടണ്ണോളം കൊക്കെയ്ന്‍ വില്‍പനയ്ക്ക് തയ്യാറാക്കിയ നിലയിലായിരുന്നു.
Next Story

RELATED STORIES

Share it