കൊളംബിയന്‍ മുന്‍ പ്രസിഡന്റിന്റെസഹോദരന്‍ അറസ്റ്റില്‍

ബെഗോട്ട: കൊലപാതകം, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് കൊളംബിയന്‍ മുന്‍ പ്രസിഡന്റ് അല്‍വാരോ യുറൈബിന്റെ സഹോദരന്‍ സാന്റിയാഗോ ഉറൈബ് അറസ്റ്റില്‍. 1990ല്‍ ട്യൂവല്‍വ് അപോസല്‍സ് എന്ന പേരില്‍ പാരാമിലിറ്ററി വിഭാഗത്തിന്റെ രൂപീകരണത്തില്‍ സാന്റിയാഗോയ്ക്കു പങ്കുള്ളതായി ആരോപണമുണ്ട്. ആന്റിയോഖിയ മേഖലയിലെ ഇടതുപക്ഷ വിമതര്‍, മയക്കുമരുന്നിന് അടിമകളായവര്‍, ക്രിമിനലുകള്‍ തുടങ്ങിയ നിരവധി പേരുടെ തിരോധാനത്തില്‍ സംഘടനയ്ക്കു പങ്കുള്ളതായി ആരോപണമുണ്ട്. എന്നാല്‍, കുപ്രസിദ്ധ കൊലയാളി സംഘവുമായുള്ള ബന്ധം സാന്റിയാഗോ നിഷേധിക്കുകയാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത് ഉറൈബ് കുടുംബത്തിന്റെ ഫാമില്‍വച്ചാണെന്നു കൊലപാതക കേസിലെ പ്രധാന സാക്ഷിയായ മുന്‍ പോലിസ് ഓഫിസര്‍ മേജര്‍ യുവാന്‍ കാര്‍ലോസ് മെനിസസ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it