കൊല്‍ക്കത്ത സെമി ഫൈനലില്‍
BY Sumeera SMR28 Nov 2015 2:11 AM GMT
Sumeera SMR28 Nov 2015 2:11 AM GMT
കൊല്‍ക്കത്ത: രണ്ടാമത് ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത മാറി. ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ്സി പൂനെ സിറ്റിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം തവണയും സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്.
ഹാട്രിക്കുമായി മിന്നിയ കനേഡിയന്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്റെ ഉജ്ജ്വല പ്രകടനമാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഒമ്പത്, 47, 83 മിനിറ്റുകളിലായിരുന്നു ഹ്യൂം നിറയൊഴിച്ചത്. ഡിജാന്‍ ലെക്കിക്കാണ് കൊല്‍ക്കത്തയുടെ മറ്റൊരു സ്കോറര്‍. 86ാം മിനിറ്റില്‍ അഡ്രിയാന്‍ മുട്ടുവാണ് പൂനെയുടെ ആശ്വാസ ഗോള്‍ മടക്കിയത്.
13 മല്‍സരങ്ങളില്‍ നിന്ന് ഏഴാം ജയം കരസ്ഥമാക്കിയ കൊല്‍ക്കത്ത 23 പോയിന്റുമായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അലങ്കരിക്കുന്നതും കൊല്‍ക്കത്തയാണ്.
തോല്‍വിയോടെ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന പൂനെയുടെ സെമി ഫൈനല്‍ പ്രവേശനം അവതാളത്തിലായി. 12 മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ആറാം സ്ഥാനത്താണ് പൂനെ.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT