കൊല്‍ക്കത്ത കമ്മീഷണറെ നീക്കി

കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തല്‍സ്ഥാനത്തുനിന്നു നീക്കി. രാജീവ് കുമാറിനെതിരേ പശ്ചിമബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കിയിരുന്നു. പുതിയ പോലിസ് കമ്മീഷണറായി എഡിജി സൗമന്‍ മിത്രയെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജീവ് കുമാര്‍ മറ്റു രാഷ്ട്രീയകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായി പലരും പരാതിപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it