Second edit

കൊല്ലുന്ന രാജ്യങ്ങള്‍

'കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി' എന്നാണ് മലയാളി ആപ്തവാക്യം. ഇപ്പോള്‍ രാജാക്കന്മാരുടെ പ്രതാപകാലം ലോകമെങ്ങും അസ്തമിച്ചു. എന്നാല്‍, പൗരജനങ്ങളുടെ ജീവനെടുക്കുന്ന പരിപാടി നിര്‍വിഘ്‌നം തുടരുകയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഏറ്റവുമധികം വധശിക്ഷകള്‍ നടപ്പാക്കിയത് കഴിഞ്ഞവര്‍ഷമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാണിക്കുന്നു.
ആംനസ്റ്റിയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ വിവിധ രാജ്യങ്ങളിലായി 1,634 പേരെയാണു വധശിക്ഷയ്ക്കു വിധേയമാക്കിയത്. തൊട്ടു മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനത്തിലേറെ വര്‍ധനയാണ് ഇതു കാണിക്കുന്നതെന്ന് ആംനസ്റ്റി സെക്രട്ടറി ജനറലും ഇന്ത്യക്കാരനുമായ സലീല്‍ ഷെട്ടി പറയുന്നു. ഇത്തരം കൊലകള്‍ ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആംനസ്റ്റി ആവശ്യപ്പെടുന്നത്.
വധശിക്ഷ നേരിട്ടവരുടെ സംഖ്യ വാസ്തവത്തില്‍ ഇതിലും അധികമാണെന്നും ആംനസ്റ്റി പറയുന്നുണ്ട്. കാരണം, ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കപ്പെടുന്ന രാജ്യം ചൈനയാണ്. എന്നാല്‍, അവിടെ ഭരണകൂടം എത്രപേരെ വധിച്ചെന്ന വിവരം പോലും പുറത്തുപറയാറില്ല. ലഭ്യമായ കണക്കുകള്‍ മാത്രമാണ് ആംനസ്റ്റി പുറത്തുവിട്ടത്. അതുപ്രകാരം വധശിക്ഷയില്‍ ലോകത്ത് ഏറ്റവും മുമ്പില്‍ ഇറാന്‍ ഭരണകൂടമാണ്. പാകിസ്താനും സൗദി അറേബ്യയും തൊട്ടുപിന്നാലെ. മൊത്തം വധങ്ങളില്‍ 89 ശതമാനവും ഈ രാജ്യങ്ങളിലാണു സംഭവിച്ചത്. തൂക്കിക്കൊലയാണ് പലരും പ്രയോഗിക്കുന്നത്.
Next Story

RELATED STORIES

Share it