കൊല്ലപ്പെട്ട സിആര്‍പിഎഫുകാരെ രക്തസാക്ഷികളായി പരിഗണിക്കും: കേന്ദ്രം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട എട്ട് സിആര്‍പിഎഫ് ഭടന്മാരെ രക്തസക്ഷികളായി പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രക്തസാക്ഷികളെ ഔപചാരികമായി പ്രഖ്യാപിക്കുന്നതിനു നയമൊന്നുമില്ല. എന്നാല്‍, രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരെ സര്‍ക്കാര്‍ രക്തസാക്ഷികളായി പരിഗണിക്കും.
കൊല്ലപ്പെടുന്ന അര്‍ധസേനകളിലെ അംഗങ്ങളെ സായുധസേനയിലെന്ന പോലെ രക്തസാക്ഷികളായി പരിഗണിക്കുമെന്നാണ് ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം നവംബര്‍ 19നാണ് കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. വിവിധ അര്‍ധസൈനിക വിഭാഗങ്ങളിലായി 10 ലക്ഷത്തോളം ഭടന്മാരാണു സേവനമനുഷ്ഠിക്കുന്നത്.
Next Story

RELATED STORIES

Share it