കൊല്ലപ്പെട്ട പത്രക്കാര്‍ മരണം അര്‍ഹിച്ചവരെന്ന് ദുതെര്‍തേ

മനില: രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ പലരും അത്തരമൊരു മരണം അര്‍ഹിച്ചിരുന്നവരായിരുന്നെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ പലരും അഴിമതിക്കാരായിരുന്നെന്നും വധിക്കപ്പെടാന്‍ അര്‍ഹമായ കാര്യങ്ങള്‍ അവര്‍ ചെയ്തിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനാണെന്നതിനാല്‍ നിങ്ങളെ വധശ്രമത്തില്‍ നിന്നൊഴിവാക്കാനാവില്ലെന്നു പറഞ്ഞ പ്രസിഡന്റ് നിരവധി അസഭ്യവാക്കുകള്‍ സംഭാഷണത്തിലുടനീളം ഉപയോഗിച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it