Kottayam Local

കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 10.5 ലക്ഷം നല്‍കി

ഗാന്ധിനഗര്‍: പുലിക്കുട്ടിശേരി ചാമത്തറ ഭാഗത്ത് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് നാട്ടുകാര്‍ 10.5 ലക്ഷം രൂപ സഹായധനമായി സമാഹരിച്ചു നല്‍കി.
കഴിഞ്ഞമാസം 21ന് രാവിലെ സജുമോനെ പുലിക്കുട്ടിശ്ശേരി പാലത്തിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലേദിവസം രാത്രിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിനിടെ സജുമോന്റെ തലയ്ക്ക് അടിയേറ്റിരുന്നു. പുലിക്കുട്ടിശ്ശേരി ചാമത്തറ കോട്ടപ്പറമ്പില്‍ തോമസുകുട്ടിയുടെ വീട്ടിലുണ്ടായ സംഘര്‍ഷത്തിലാണ് സജുമോന് തലയുടെ മുന്‍ഭാഗത്ത് അടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് നിര്‍ധനരായ സജുമോന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടൂകാര്‍ രംഗത്തിറങ്ങുകയായിരുന്നു.
ആര്‍പ്പുക്കര പഞ്ചായത്തിലെ 15 വാര്‍ഡുകളിലെ ജനങ്ങളും ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരി വ്യവസായികളും സഹായ പദ്ധതിയില്‍ പങ്കാളികളായി. തുടര്‍ന്ന് 10.5 ലക്ഷം രൂപ സമാഹരിക്കാനായി. സജുവിന്റെ പിതാവ് ഔസേഫ്, ഭാര്യ ജോമോള്‍ എന്നിവരുടെ പേരില്‍ തുക ബാങ്കില്‍ നിക്ഷേപിച്ചു. ഇതിന്റെ രേഖകള്‍ ഇന്നലെ ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി യു തോമസ് സജുവിന്റെ പിതാവ് ഔസേഫിന് കൈമാറി. ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Next Story

RELATED STORIES

Share it