Kollam Local

കൊല്ലത്ത് മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടിമരിച്ചു

കൊല്ലത്ത് മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടിമരിച്ചു
X
train-accident

കൊല്ലം: രണ്ടാംകുറ്റിക്കുസമീപം പൈനുംമൂട്ടില്‍ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ ട്രാക്കിലിരുന്ന് സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതായാണ് പ്രാഥമിക വിവരം. ചേരിക്കാവ് കാക്കാന്റഴികത്ത് വിട്ടീല്‍ കുട്ടപ്പന്‍(മഹേഷ് 20), ആമച്ചി കോളനിയില്‍ നിയാസ് (25), പൈനുംവിളയില്‍ വീട്ടില്‍ വിജയകുമാര്‍ ബേബി ദമ്പതികളുടെ മകന്‍ വിജില്‍ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്.
കൊല്ലം ചെങ്കോട്ട പാതയിലാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെ കൊല്ലത്ത് എത്തേണ്ട പുനലൂര്‍ പാസഞ്ചര്‍ രാത്രി വൈകിയാണ് എത്തിയത്. ഇതറിയാതെ ട്രാക്കിലിരുന്ന് സംസാരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പം മറ്റാരെങ്കിലും ഉള്‍പ്പെട്ടോയെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി വൈകിയും പോലിസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിളികൊല്ലൂര്‍ പോലിസ് കേസെുത്തു. ഈ റൂട്ടില്‍ രാത്രിയുള്ള അവസാനത്തെ ട്രെയിനാണ് പുനലൂര്‍ പാസഞ്ചര്‍. ഇതുകഴിഞ്ഞാല്‍ പിന്നീട് രാവിലെ മാത്രമാണ് ട്രെയിനുള്ളത്. ഈ ട്രെയിന്‍ പോയി കാണുമെന്ന ധാരണയിലാണ് യുവാക്കള്‍ ട്രാക്കിലിരുന്ന് സംസാരിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത്.
Next Story

RELATED STORIES

Share it