malappuram local

കൊല്ലത്തടായ് ജലസംഭരണി തകര്‍ന്ന് വീണ് ഒരാള്‍ക്കു പരിക്ക്

പുളിക്കല്‍: ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ചെറുകാവ് പഞ്ചായത്തിലെ ചെനപറമ്പ് കൊല്ലത്തടായ് ജലസംഭരണി തകര്‍ന്ന് കുടിവെള്ളം മുടങ്ങി. കൊല്ലത്തടായിക്ക് സമീപം നെടുക്കണ്ടിയില്‍ സ്ഥാപിച്ച പതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാസ്റ്റിക്ക് സംഭരിണിയാണ് പൊട്ടിവീണത്.
സംഭരണി തുറക്കാനെത്തിയ കോതേരി അപ്പൂട്ടിക്ക് പരിക്കേറ്റു. ടാങ്ക് പൊട്ടിയൊഴികിയ വെള്ളത്തില്‍ വിണ് പരിക്കേറ്റ ഇയാളെ പുളിക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കല്ല് കെട്ടി ഉയര്‍ത്തിയ തറയിലാണ് ടാങ്ക് സ്ഥാപിച്ചിരുന്നത്.വെള്ളം നിറഞ്ഞ ടാങ്ക് പൊട്ടി വീഴുകയായിരുന്നു. 2008-09 വര്‍ഷത്തിലാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ക്ഷാമമുള്ള കൊല്ലത്തടായി പ്രദേശത്തുകാര്‍ക്കായി ജലസംഭരണി സ്ഥാപിച്ചത്.
പതിനാലര ലക്ഷം രൂപയായിരുന്നു ഫണ്ട് വകയിരുത്തിയത്. ഇതിനായി മൂന്ന് വര്‍ഷം മുമ്പ് തന്നെ ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും വെള്ളം എത്തിച്ച് വിതരണം തുടങ്ങിയത് ഒരു വര്‍ഷം മുമ്പാണ്. സംഭരണി തകരാന്‍ കാരണം മുഴുവന്‍ ഫണ്ടു വിനിയോഗിക്കാതെയുള്ള നിര്‍മാണ മാണെന്ന് നാട്ടുകാര്‍ പറയുന്നു. ചെറുകാവ് പഞ്ചായത്തില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കൊല്ലത്തടായ്. പ്രദേശത്തെ നാല്‍പതോളം കുടംബങ്ങളുടെ ജലസ്രോതസ്സാണിത്. ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചു വേണം പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം ശേഖ രിക്കാന്‍. പുതിയ ടാങ്ക് സ്ഥാപിച്ച് കുടിവെളളം എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കുടിവെള്ള ഗുണഭാകൃത സമിതി ഇതു സംബന്ധിച്ച് ജില്ലാകലക്ടര്‍ക്കും,ബ്ലോക്ക്-ഗ്രാമപ്പ ഞ്ചായത്തിനും പരാതി നല്‍കി.
Next Story

RELATED STORIES

Share it