Idukki local

കൊലപാതകശ്രമം; പ്രതി പിടിയില്‍

കട്ടപ്പന: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തി പരുക്കേല്‍പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വലിയപാറ കുന്നുംപുറത്ത് ദാസി(46)നെയാണ് പോലിസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് നാലോടെ നഗരത്തില്‍ കുന്തളംപാറ റോഡിലുള്ള ഷാപ്പിനു സമീപമായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പുന്നപ്പറയില്‍ സുകുമാരനെയാണ് ദാസ് കുത്തിയത്. പരുക്കേറ്റ സുകുമാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it