കൊലപാതകം: എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്

ശ്രീനഗര്‍: 23 വര്‍ഷങ്ങള്‍ക്കു ശേഷം കൊലപാതകക്കേസില്‍ എംഎല്‍എക്കെതിരേ കോടതി നോട്ടീസ്. ജമ്മുകശ്മീര്‍ ബന്ദിപുര എംഎല്‍എ ഉസ്മാന്‍ മജീദിനെതിരേയാണ് ജമ്മുകശ്മീര്‍ ഹൈക്കോടതി നോട്ടീസ് അയച്ചത്. 1993 ജൂണ്‍ ആറിനു ബന്ദിപുര ജില്ലയിലെ ഹാജിനിലെ മദ്‌വാന്‍ സ്വദേശി അബ്ദുല്‍ ഖാലിഖ് വാണിനെ ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിന്റെ പേരില്‍ അന്നു കലാപ വിരുദ്ധ സേനയായ ഇഖ്‌വാനില്‍ അംഗമായിരുന്ന ഉസ്മാന്‍ മജീദ് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തില്‍ പോലിസ് തിരിച്ചറിയാത്ത തോക്ക് ധാരിക്കെതിരേ കേസെടുത്തിരുന്നെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. കൊല്ലപ്പെട്ട വാണിന്റെ കുടുംബാംഗങ്ങള്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൊലപാതകം നേരിട്ടു കണ്ട കുടുംബാംഗങ്ങള്‍ മൊഴി കൊടുക്കാനും തയ്യാറായി. തുടര്‍ന്നാണ് കൃത്യത്തിനു 23 വര്‍ഷം തികയുന്ന തിങ്കളാഴ്ച ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രാമലിംഗം എംഎല്‍എ ഉസ്മാന്‍ മജീദ് അടക്കമുള്ളവര്‍ക്കു നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it