Alappuzha local

കൊയ്ത്തിന് പാകമായ കൃഷി നശിച്ചു

അമ്പലപ്പുഴ: കൊയ്ത്തിന് തയ്യാറായ പാടത്ത് മഴ മൂലം വന്‍ കൃഷിനാശം. പുറക്കാട്ടെ ഏറ്റവും വലിയ പാടശേഖരമായ അപ്പോത്തിക്കരി പാടശേഖരത്ത് 100 ഏക്കര്‍ കൃഷി കനത്ത മഴയില്‍ നശിച്ചത്. 600 ഏക്കറുള്ള ഇവിടെ 280 കര്‍ഷരാണ് ഉള്ളത്.
ഏക്കറിന് മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് കൃഷി നടത്തിയത്. അടുത്ത ദിവസം കൊയ്യാന്‍ തയാറെടുക്കുമ്പോണ് ശക്തമായ തുലാമഴയില്‍ നെല്ല് വീണത്. പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രം ഉപയോഗിച്ച് കൊയ്യാനും കഴിയാത്ത സ്ഥിതിയാണ്. ഏക്കറിന് 20 ക്വിന്റല്‍ നെല്ലാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. ഈ കണക്ക് പ്രകാരം 2000 ക്വിന്റല്‍ നെല്ല് നശിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോട്ടപ്പള്ളി സ്പില്‍വെയിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it