Flash News

കൊയിലാണ്ടിയില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു

കൊയിലാണ്ടിയില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു
X
accident2

കോഴിക്കോട്:  കോഴിക്കോട് കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍  ദമ്പതികള്‍ മരിച്ചു.കൊയിലാണ്ടി നന്തി ടോള്‍ ബൂത്തിന് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.  നന്തി സ്വദേശികളായ ബഷീര്‍(54),ഭാര്യ ജംഷീല(47) എന്നിവരാണ് മരിച്ചത്.മകന്‍ മുഹമ്മദ് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഷീറിന്റെ മാതാവ് മരിച്ച വിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരുന്ന വഴി ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിച്ചതിനെതുടര്‍ന്ന് കാര്‍ മറ്റൊരു ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടില്‍ എത്തിയത്.
Next Story

RELATED STORIES

Share it