kozhikode local

കൊയപ്പ ഫുട്‌ബോളിന് ഉജ്ജ്വല തുടക്കം; ആദ്യ മല്‍സരത്തില്‍ കോഴിക്കോടിന് ജയം

കൊടുവള്ളി: 34ാമത് കൊയപ്പ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കൊടുവള്ളി നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കം. വിഎം ഉമ്മര്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭാ ഉപാധ്യക്ഷന്‍ എ.പി.മജീദ് മാസ്റ്റര്‍ അധ്യക്ഷനായി.പി.ടി.എ റഹീം. എം.എല്‍.എ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ സ്വാഗതവും തങ്ങള്‍സ് മുഹമ്മദ് നന്ദിയും പറഞ്ഞു. കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഡിജിറ്റല്‍ ഹാള്‍ നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയും നഗര സഭാ അധ്യക്ഷയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപയും ഫിനിക്‌സ് പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് 1 ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു. മാനത്ത് വര്‍ണ്ണങ്ങളുടെ പൂമഴ പെയ്യിച്ച കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് സമാപിച്ചത്. തുടര്‍ന്ന് നിറഞ്ഞ് കവിഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫിറ്റ്‌വെല്‍ കോഴിക്കോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സബാന്‍ കോട്ടക്കലിനെ പരാജയപ്പെടുത്തി. കളിയുടെ 25ാം മിനിറ്റില്‍ ഫിറ്റ്‌വെല്‍ കോഴിക്കോടിന്റെ നിജാസാണ് ആദ്യ ഗോള്‍ നേടിയത്. ഇന്ന് ഫിറ്റ് വെല്‍ കോഴിക്കോട് എ.വൈ.സി ഉച്ചാരക്കടവിനെ നേരിടും. വൈകിട്ട് 7 മണിക്കാണ് മത്സരം.
Next Story

RELATED STORIES

Share it