ernakulam local

കൊതുകിനെ തുരത്താന്‍ പുതുവഴിയുമായി നഗരസഭ

കൊച്ചി: കൊച്ചിയെ കൊതുകില്‍നിന്ന് രക്ഷിക്കാന്‍ പുതുവഴിയുമായി കൊച്ചി നഗരസഭ. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേദിക്ക് ബയോ സോഴ്‌സുമായി സഹകരിച്ചാണ് കൊതുകുകളെ നിയന്ത്രിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച വിശദീകരണ യോഗം നഗരസഭാ ഓഫിസില്‍ സംഘടിപ്പിച്ചു. വേദിക്ക് ബയോസോഴ്‌സിന്റെ പ്രതിനിധികള്‍ കൊതുനിവാരണത്തിനുള്ള അവരുടെ ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടുത്തി. ഒരു സ്‌ക്വയര്‍ കിലോമീറ്ററിന് 5 ലക്ഷം രൂപാ ചെലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊതുകു നിവാരണം നടപ്പാക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
കൊതുകിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള ഉല്‍പന്നങ്ങളാണ് ഇതിനായി കമ്പനി പ്രയോഗിക്കുന്നത്. ബാദ്രകുര്‍ല കോംപ്ലക്‌സ്, മഹാരാഷ്ട്രയിലെ വിഐപി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സായ ജേത്വാന്‍, പത്തനംതിട്ടയിലെ പേരിനാട പഞ്ചായത്ത് എന്നിവിടങ്ങളില്‍ കമ്പനി ഈ കൊതുകു നിവാരണ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അടുത്ത മാസം കമ്പനിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊതുകു നിവാരണം നടത്താനുള്ള അനുവാദം നല്‍കും. പരിസ്ഥിതിക്കും മറ്റ് ജൈവജാലങ്ങള്‍ക്കും കൊതുകു നിവാരണ ഉല്‍പന്നങ്ങളാല്‍ യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it