malappuram local

കൊണ്ടോട്ടിയില്‍ ഇത്തവണ കൊട്ടിക്കലാശമില്ല

കൊണ്ടോട്ടി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിനത്തിലെ കൊട്ടിക്കലാശം കൊണ്ടോട്ടി സ്‌റ്റേഷന്‍ പരിധിയില്‍ ഒഴിവാക്കാന്‍ തീരുമാനം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. കൊണ്ടോട്ടി എസ്‌ഐ പി ടി ബിജോയ് വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 14ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം കൊണ്ടോട്ടി അങ്ങാടിയിലോ ദേശീയപാതയിലോ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല.—നിര്‍ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കും.
പ്രകടനങ്ങളോ, കലാപരിപാടികളോ സംഘടിപ്പിക്കാനും പാടില്ല. പോലിസ് നിര്‍ദേശം മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചു. കൊണ്ടോട്ടിയില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്തും അങ്ങാടി കേന്ദ്രീകരിച്ചുളള കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തെ സംഘര്‍ഷാവസ്ഥ പോലിസിന് തലവേദനയായിരുന്നു.ബൈപാസ് റോഡില്‍ മുന്നണികളും മറ്റു പാര്‍ട്ടികളും മല്‍സരിച്ച് കൈയ്യടക്കുന്നത് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി മുന്നില്‍കണ്ടാണ് പോലിസ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചത്.
Next Story

RELATED STORIES

Share it