കൊണ്ടിപറമ്പില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ചാ സംഘം; നാട്ടുകാര്‍ എത്തിയപ്പോഴേക്ക് ഓടി രക്ഷപ്പെട്ടു
BY swapna en21 Jan 2016 9:30 AM GMT
swapna en21 Jan 2016 9:30 AM GMT
പെരിന്തല്‍മണ്ണ: കൊണ്ടിപറമ്പില്‍ അടച്ചിട്ട വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാ സംഘം മോഷണശ്രമം നടത്തി. സംഭവം അറിഞ്ഞ് നാട്ടുകാര്‍ വീട് വളയുന്നതിനിടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. മോഷ്ടാക്കളുടെതെന്നു കരുതുന്ന ഒരു ബൈക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ കൊണ്ടിപറമ്പ് പള്ളിപ്പടിയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശികളുടെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം അരങ്ങേറിയത്. മേലാറ്റൂര്‍ പോലീസ് സ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ വിദേശത്ത് ആയ വീട്ടില്‍ മോഷ്ടാക്കളായി എത്തിയത് പരിചയക്കാരായ പാണ്ടിക്കാട്, കിടങ്ങയം സ്വദേശികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT