Kerala

കൊട്ടിക്കലാശം കഴിഞ്ഞു; ഇനി 7 ജില്ലകള്‍ ബൂത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിലാകും സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധ. കൊട്ടിക്കലാശത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പല കാരണങ്ങളാല്‍ വൈകിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

തിങ്കളാഴ്ച കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. മറ്റുജില്ലകളില്‍ അഞ്ചാംതിയ്യതിയാണ് തിരഞ്ഞെടുപ്പ്. ഏഴ് ജില്ലകളില്‍ ആകെ 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഇതില്‍ 1.11 കോടി വോട്ടര്‍മാരുടെ വിരല്‍തുമ്പില്‍ പുരട്ടുന്ന മഷി 31,161 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് നിര്‍ണയിക്കുക. മറ്റുജില്ലകളില്‍ നവംബര്‍ 3നാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുക. നവംബര്‍ ഏഴിന് വോട്ടെണ്ണല്‍ നടക്കും.
Next Story

RELATED STORIES

Share it