Districts

കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികള്‍

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആഘോഷപൂര്‍വമായ കൊട്ടിക്കലാശം. ഇന്നു നിശ്ശബ്ദ പ്രചാരണം. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനാണ് ഇന്നലെ തിരശ്ശീല വീണത്.
ദിവസങ്ങള്‍ നീണ്ട പരസ്യ പ്രചാരണ സമാപനം അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ആഘോഷമാക്കി. ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മുന്നണികളും സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് സജീവമായിരുന്നു. നഗര-ഗ്രാമവ്യത്യാസമില്ലാതെ ഓരോ മുക്കിലും മൂലയിലും വാദ്യമേളങ്ങളും മൈക്ക് അനൗണ്‍സ്‌മെന്റുകളും പ്രകടനങ്ങളും തകര്‍ത്താടി. ഇരുമുന്നണികളെ കൂടാതെ ബിജെപി, എസ്ഡിപിഐ, ആം ആദ്മി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരും പരസ്യപ്രചാരണ സമാപനം കൊഴുപ്പിച്ചു. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാന അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.
Next Story

RELATED STORIES

Share it