kozhikode local

കൊടുവള്ളി ബസ്സ്റ്റാന്റിലെ വിവാദ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു

കൊടുവള്ളി: മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കൊടുവള്ളി ബസ്റ്റാന്റില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് 30ല്‍ പരം ബോര്‍ഡുകള്‍ നീക്കം ചെയ്തത്. 2012ല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അന്നത്തെ ഗ്രാമപ്പഞ്ചായത്ത് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷ മെമ്പറായ കാരാട്ട് ഫൈസല്‍ വിവരാവകാശ നിയമപ്രകാരം മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ച അപേക്ഷക്ക് രേഖാമൂലം ലഭിച്ച മറുപടിയില്‍ കൊണ്ടോട്ടി കേന്ദ്രമായുള്ള ഒരു സ്വകാര്യ പരസ്യ ഏജന്‍സിക്കാണ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്നും പരസ്യ ഇനത്തില്‍ കമ്പനി 3000 രൂപ മാത്രമാണ് ലേലത്തുകയായി പഞ്ചായത്തില്‍ അടച്ചിട്ടുള്ളതെന്നും പറയുന്നു. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ ലക്ഷങ്ങളുടെ നഷ്ടം മുനിസിപ്പാലിറ്റിക്ക് വന്നിട്ടുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it