kozhikode local

കൊടുവള്ളി നഗരസഭ ബജറ്റ്: ഭവനനിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കും മുന്‍ഗണന

കൊടുവള്ളി: നഗരസഭയുടെ 2016-17 വര്‍ഷത്തെ ബജറ്റില്‍ ഭവന നിര്‍മാണം, കുടിവെള്ളം, ശുചിത്വം, സമഗ്രവിദ്യഭ്യാസം എന്നീ പദ്ധതികള്‍ക്ക് മുന്‍ഗണന.
49,36,45,800 രൂപ വരവും 47,92,72,800 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ എ പി മജീദ് അവതരിപ്പിച്ചു. വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മിച്ച് നല്‍കുന്നതാണ്. ബജറ്റില്‍ പ്രഥമ പരിഗണന നല്‍കുന്നത് നിലവിലുള്ള അപേക്ഷ പരിഗണിക്കുന്നതോടൊപ്പം അര്‍ഹതയുള്ള മറ്റ് അപേക്ഷകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഏഴ് കോടി അമ്പത് ലക്ഷം രൂപ ഈ പദ്ധതിയില്‍ വകയിരുത്തി അര്‍ഹരായവര്‍ക്ക് വീട് അറ്റകുറ്റ പണി നടത്തുന്നതിന് സഹായ ധനം നല്‍കുന്നതിനായി 55 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് നിലവിലുള്ള 51 ജലനിധി പദ്ധതികളില്‍ മുടങ്ങിക്കിടക്കുന്നവ പുനരുജ്ജീവിപ്പിക്കുന്നതിനും തടയണകള്‍, അറ്റകുറ്റ പണി നടത്തുന്നതിനുമായി ഒരു കോടി 75 ലക്ഷം വകയിരുത്തി.
മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. ഇതിനായി ഒരു കോടി 56 ലക്ഷം രൂപ വകയിരുത്തി. താമരശ്ശേരി, ഓമശ്ശേരി, മടവൂര്‍, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തുകളുമായി സംയോജിച്ച് കൊണ്ട് താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന് പങ്കാളിത്തം വഹിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. നഗരസഭയുടെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാഡമി നിലവാരം ഉയര്‍ത്തുന്നതിനും ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ പദ്ധതികള്‍ എന്നിവക്കായി ഒരു കോടി 75 ലക്ഷം രൂപ വകയിരുത്തി.
കാര്‍ഷിക മേഖലയില്‍ തെങ്ങിന് വളം , ജൈവ പച്ചക്കറി കൃഷി, അടുക്കളത്തോട്ടം, ഇടവിളകൃഷി, വിത്ത് വിതരണം , കുടൂംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ പകയിരുത്തി. നഗരസഭയിലെ മുവുവന്‍ തെരുവുകളെയും കേന്ദ്ര സംസ്ഥാന പദ്ധതിയായ നഗര ജ്യോതി പദ്ധതില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന്(തെരുവ് വിളക്ക്) ഒരു കോടി 93 ലക്ഷം രൂപ വകയിരുത്തി. ആരോഗ്യ മേഖലയില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നവീകരണം, ഗവ. യൂനാനി, ഹോമിയോ,ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഒരു കോടി 50 ലക്ഷം രൂപ വകയിരുത്തി. കൊടുവള്ളി മൃഗാശുപത്രിക്ക് സ്ഥലംവാങ്ങി കെട്ടിടം നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തി.
ബജറ്റ് അവതരണ യോഗത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഷരീഫ കണ്ണാടി പൊയില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it