kozhikode local

കൊടുവള്ളിയില്‍ സ്വകാര്യ ബസ്  ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തി

കൊടുവള്ളി: കൊടുവള്ളിയില്‍ ഓട്ടോ റിക്ഷ ജീവനകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ഓമശ്ശേരി - കൊടുവളളി റൂട്ടില്‍ ഓട്ടോ തൊഴിലാളികള്‍ സമാന്തര സര്‍വീസ് നടത്തിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരയോടെ ഓമശ്ശേരിയില്‍ നിന്നും കൊടുവളളി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരും കൊടുവള്ളിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറും തമ്മില്‍ സമാന്തര സര്‍വീസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
ഈ തര്‍ക്കം കൊടുവള്ളിയില്‍ വച്ച് പറഞ്ഞ് തീര്‍ത്തിരുന്നു. എന്നാല്‍ ഉച്ചയോടെ കോഴിക്കോട്ട് നിന്നും തിരിച്ച് വരികയായിരുന്ന ഈ ബസ്സിനെ കൊടുവള്ളിയില്‍ വച്ച് ഓട്ടോ തൊഴിലാളികള്‍ തടയുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ ബസ്സില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച് കൊടുവള്ളിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുകയായിരുന്നു.
ഇതിനിടെ തര്‍ക്കവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിലെടുത്ത സ്വകാര്യ ബസ് ജീവനക്കാരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ കൊടുവള്ളിയില്‍ പ്രകടനം നടത്തി. വൈകീട്ട് മൂന്ന് മണിയോടെ ബസ് ഓട്ടോ തൊഴിലാളികളുമായി കൊടുവളളി പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചത്.
സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെ വലച്ചു.
Next Story

RELATED STORIES

Share it