kozhikode local

കൊടുവള്ളിയില്‍ റസാഖുമാര്‍ രണ്ടാംഘട്ട പ്രചാരണത്തില്‍

കൊടുവള്ളി: നരിക്കുനി, മടവൂര്‍, കിഴക്കോത്ത്, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലും റസാഖുമാര്‍ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയാക്കി. കൊടുവള്ളിയില്‍ യുഡിഎഫിന്റെ എം എ റസാഖും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖും തമ്മിലാണ് പ്രധാന മല്‍സരം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അഡ്വ. പി കെ സക്കരിയയും ബിജെപി യുടെ അലി അക്ബറും പ്രചരണ രംഗത്തുണ്ട്. കാരാട്ട് റസാക്കിന്റെ രണ്ടാംഘട്ട പ്രചരണം കിഴക്കോത്ത് പഞ്ചായത്തില്‍ നിന്നും ആരംഭിച്ചു. എം എ റസാഖ് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ നിന്നും രണ്ടാംഘട്ട പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അഴിമതിയും വികസനവും രാഷ്ട്രീയവും തന്നെയാണ് പ്രധാന പ്രചരണായുധങ്ങള്‍.
Next Story

RELATED STORIES

Share it