kannur local

കൊടും വരള്‍ച്ചയിലും വറ്റാതെ ആറളം ഫാമിലെ നീരുറവ

ഇരിട്ടി: കൊടും വരള്‍ച്ചയിലും വറ്റാത്ത നീരുറവ കൗതുകമാവുന്നു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന കോട്ടപ്പാറയിലെ ഗോപാലന്‍-ലീല ദമ്പതികളുടെ വീട്ടുമുറ്റത്താണ് വെള്ളത്തിന്റെ അക്ഷയപാത്രമായി നീരുറവ ഏവരെയും അതിശയിപ്പിക്കുന്നത്.
എഴുവര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ഒരേക്കല്‍ സ്ഥലത്ത് വീടുവയ്ക്കാന്‍ അടിത്തറ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കൂട്ടത്തിനിടയില്‍ നിന്നു ഒരുചെറിയ കഷ്ണം കല്ല് മാറ്റുന്നതിനിടിയിലാണ് നീരുറവ ശ്രദ്ധയില്‍പെട്ടത്. പിന്നീട് ഒരിക്കലും ഉറവ വറ്റിയിട്ടില്ല. ഗോപാലന്റെ വീട്ടിന് സമീപം 350 മീറ്റര്‍ ആഴത്തില്‍ കുഴല്‍കണിര്‍ കുഴിച്ചിട്ടും വെള്ളം ലഭിക്കാതിരിക്കുമ്പോഴാണ് നീരുവറ കൊടും വരള്‍ച്ചയേയും അതിജീവിച്ച് ആദിവാസികള്‍ക്ക് ജീവജലം നല്‍കുന്നത്. മഴക്കാലത്ത് ഉറവ കൂടുതല്‍ ശക്തിയായി വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുമെന്ന് ഗോപാലന്‍ പറഞ്ഞു.
പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ഗോപാലന്റെ മുറ്റത്തിരുന്ന് വെള്ളം ശേഖരിക്കുന്നത്. കുടിക്കാനും കളിക്കാനുമുള്ള ജലം മുഴുവന്‍ ഇവിടെ നിന്നാണ് ഗോപാലനും സമീപവീട്ടുകാരും ശേഖരിക്കുന്നത്.
Next Story

RELATED STORIES

Share it