കൊടും ചൂടിനെ ഉപയോഗപ്പെടുത്തി ആന്ധ്രയിലെ വീട്ടമ്മമാര്‍

കരിംനഗര്‍: രാജ്യത്ത് ഏറ്റവും ചൂടുള്ള പ്രദേശങ്ങളിലൊന്നായ ആന്ധ്രയിലെ കരിംനഗറില്‍ വീട്ടമ്മമാര്‍ സൂര്യതാപം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നു. നട്ടുച്ച നേരത്തെ സൂര്യതാപം ഉപയോഗിച്ചാണ് വീട്ടമ്മമാര്‍ ഭക്ഷണം തയ്യാറാക്കുന്നത്.
കനത്ത വെയിലില്‍ ചുട്ടുപൊള്ളുന്ന സിമന്റ് തറയില്‍ മുട്ട പൊട്ടിച്ച് ഒഴിച്ചാല്‍ വളരെ പെട്ടെന്നു പൊരിച്ചെടുക്കാമെന്നാണ് കരിംനഗറിലെ കുടുംബിനികള്‍ പറയുന്നത്. ഇതിന്റെ വീഡിയോ എഎന്‍ഐ ന്യൂസ് അവരുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ചൂടുള്ള തറയില്‍ മുട്ട പൊരിക്കുകയും അപ്പം ചുടുകയും ചെയ്യുന്നതിനു പുറമെ ചായക്കും ചോറിനുമുള്ള വെള്ളം കുറെനേരം വെയിലത്തു വച്ചശേഷം അടുപ്പില്‍ വച്ചാല്‍ വളരെ പെട്ടെന്നു തിളയ്ക്കുമെന്നും ഇവിടുത്തെ വീട്ടമ്മമാര്‍ പറയുന്നു. ഭക്ഷണം കേടാവാതെ ചൂടോടെ സൂക്ഷിക്കുന്നതിന് വെയിലത്തുവച്ചാല്‍ മതിയെന്ന അനുഭവപാഠവും ഇവര്‍ നേടിയിട്ടുണ്ട്.
അത്യുഷ്ണം തുടരുന്ന കരിംനഗറില്‍ അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. 42- 45 സെന്റിഗ്രേഡിന് ഇടയിലേക്ക് ചൂട് ഉയരുമെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it