kozhikode local

കൊടുംചൂട്: കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

നരിക്കുനി: വേനല്‍ച്ചൂട് കനത്തതോടെ നരിക്കുനിയിലും പരിസര പ്രദേശങ്ങളിലും കന്നുകാലികള്‍ ചത്തൊടുങ്ങുന്നു. ഈയിടെ ആറു പശുക്കളാണ് ചത്തത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാണ് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. 10 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന പാറന്നൂര്‍ ചാലിയേക്കര സദാനന്ദക്കുറുപ്പിന്റെ 30,000 രൂപയോളം വിലയുളള പശു, കോറോത്തന്‍കണ്ടി അബൂബക്കറിന്റെ 14 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന 35,000 രൂപയോളം വിലയുള്ള മൂന്ന് പശുക്കള്‍, പാറന്നൂര്‍ പള്ള്യാറക്കുന്നുമ്മല്‍ യശോദയുടെ പശു, പൂമഠത്തില്‍ കുഴി മീത്തല്‍ സാമിയുടെ ഗര്‍ഭിണിയായ പശു എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്കും മറ്റും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഉടമകള്‍.
Next Story

RELATED STORIES

Share it