കൊച്ചി സ്മാര്‍ട്ട് സിറ്റി; മൂന്നാം ഐടി ടവര്‍ നിര്‍മാണം ആരംഭിച്ചു

കൊച്ചി: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയിലെ സഹ-ഡെവലപ്പര്‍മാരിലൊന്നായ ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഐടി ടവറിന്റെ നിര്‍മാണത്തിനു തുടക്കമായി. സ്മാര്‍ട്ട്‌സിറ്റിയുടെ സ്വന്തം ഐടി ടവറിനും രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐടി ടവറിലൊന്നാവാന്‍ പോവുന്ന സാന്‍ഡ്‌സ് ഇന്‍ഫ്രാ ബില്‍ഡിന്റെ ഐടി ടവറിനും പിന്നാലെ 246 ഏക്കര്‍ വിസ്തൃതിയുള്ള സ്മാര്‍ട്ട ്‌സിറ്റി പദ്ധതിയില്‍ ഉയരാന്‍ പോവുന്നമൂന്നാമത് ഐടി ടവറാവും ഹോളിഡേ ഗ്രൂപ്പിന്റേത്.
ഈ ടവര്‍ ലീഡ് ഗോള്‍ഡ് റേറ്റിങും ലക്ഷ്യമിടുന്നു. 6.27 ഏക്കറില്‍ ഉയരുന്ന ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ 10 നില വീതമുള്ള രണ്ട് ടവറുകളാണുണ്ടാവുക. ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ക്കാണ് പ്രധാനമായും ഓഫിസ് സ്ഥലം അനുവദിക്കുക. ഇതുകൂടാതെ സ്മാര്‍ട്ട്‌സിറ്റിയിലെ ജീവനക്കാര്‍ക്ക് സൗകര്യപ്രദമാവുന്ന മറ്റ് റീടെയ്ല്‍ സ്ഥാപനങ്ങള്‍ക്കും സ്ഥലമനുവദിക്കും.
2016 ഏപ്രില്‍ ഒമ്പതിന് നിര്‍മാണമാരംഭിച്ച 35 നിലയുള്ള സാന്‍ഡ്‌സ് ഇന്‍ഫ്രാ ബില്‍ഡിന്റെ ടവറുകളില്‍ 22,000 പേര്‍ക്ക് ജോലി ലഭ്യമാക്കും. 40 ലക്ഷം ചതുരശ്ര അടിയിലുള്ള ഈ കെട്ടിടത്തിന്റെ നിര്‍മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍ നിശ്ചയപ്രകാരം 2020ല്‍ തന്നെ മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരിക്കാന്‍ സ്മാര്‍ട്ട്‌സിറ്റി ത്വരിതഗതിയില്‍ മു േന്നറുകയാണെന്ന് കൊച്ചി സ്മാര്‍ട്ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ പ്രകാരം തന്നെ പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കാനാവുമെന്ന കാര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഡോ. ബാജു ജോര്‍ജ് പറഞ്ഞു. 'മറൈന്‍ ഇന്‍ഡസ്ട്രിക്ക് അത്യാധുനിക മാരിടൈം എന്റര്‍പ്രൈസ് സൊല്യൂഷന്‍ ലഭ്യമാക്കുന്ന യൂറോപ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സാന്നിധ്യമുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ് ഈമാസം 20ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ കമ്പനിയാവുമത്.
Next Story

RELATED STORIES

Share it