കൊച്ചി മെട്രോ ഭൂമിയിടപാട്കലക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി എറണാകുളത്തെ വസ്ത്രവ്യാപാരശാലയായ ശീമാട്ടിയുടെ 32 സെന്റ് ഭൂമി ഏറ്റെടുത്തതിലെ അഴിമതിയാരോപണം സംബന്ധിച്ച് ദ്രുതപരിശോധന നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ശീമാട്ടി ഉടമകളായ ബീന കണ്ണന്‍, തിരുവെങ്കിടം എന്നിവരെ പ്രതികളാക്കി പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണു നടപടി. മാര്‍ച്ച് 24നകം ദ്രുതപരിശോധനാ റിപോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പിക്കണമെന്നാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജി പി മാധവന്റെ നിര്‍ദേശം.
ശീമാട്ടിയുടെ 32 സെന്റ് ഭൂമി ഏറ്റെടുത്തത് സെന്റിന് 52 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയാണ്. എന്നാല്‍, സെന്റിന് 80 ലക്ഷം രൂപ ലഭിക്കേണ്ടതാണെന്ന ഭൂവുടമകളുടെ വാദം തത്ത്വത്തില്‍ അംഗീകരിച്ച് ഭൂമി കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് മാത്രമേ ഉപയോഗിക്കൂവെന്ന് ഏറ്റെടുക്കല്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ഹരജിക്കാരന്‍ ബോധിപ്പിച്ചു. ഇത് മറ്റു ഭൂവുടമകളുമായുണ്ടാക്കിയ കരാറിന് വിഭിന്നമാണ്. ഈ കരാര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനിക്ക് വന്‍ സാമ്പത്തികബാധ്യതയും ഏറ്റെടുക്കുന്ന ഭൂമി സമ്പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കുമെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it