കൊച്ചി മെട്രോ കാക്കനാടുവരെ നീട്ടുന്ന ജോലി ഈവര്‍ഷം ആരംഭിക്കും

തിരുവനന്തപുരം: 2024 കോടിയുടെ മതിപ്പു ചെലവില്‍ കൊച്ചി മെട്രോ റെയില്‍പാത കാക്കനാടു വരെ നീട്ടുന്ന ജോലി ഈവര്‍ഷം ആരംഭിക്കുമെന്ന് നയപ്രഖ്യാപനം.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യഘട്ട പ്രവര്‍ത്തനം 2017ന്റെ ആദ്യപകുതിയില്‍ ഭാഗികമായി ആരംഭിക്കും. കണ്ണൂരിലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി 2017 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സിഎന്‍ജി ബസ്സുകള്‍ കൊണ്ടുവരും. ബാറ്ററി ഉപയോഗിച്ച് ഇലക്ട്രിക് ബസ്സുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യത വിലയിരുത്തും.
പിപിപി മാതൃകയില്‍ ഏഴിടത്ത് ഡ്രൈവര്‍ ടെസ്റ്റിങ്, ടാക്‌സി വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് കാര്‍ഡുകള്‍ അടിസ്ഥാനമാക്കി ഡ്രൈവിങ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരട്ട എന്‍ജിനും ഇരട്ട ഹള്ളുമുള്ള 9 കട്ടാമരന്‍ വെസ്സലുകളും ഒരു ഹള്ളുള്ള 5 കട്ടാമരന്‍ വെസ്സലുകളും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അഞ്ച് രക്ഷാബോട്ടുകളും വാങ്ങും.
Next Story

RELATED STORIES

Share it