കൊച്ചി-മുംബൈ-ഡല്‍ഹി വിമാന സര്‍വീസുമായി വിസ്താര എയര്‍ലൈന്‍സ്

കൊച്ചി : ടാറ്റാ സണ്‍സ് ലിമിറ്റഡിന്റേയും സിംഗപോര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ ടാറ്റാ സിയാ വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ-കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു.
മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന യുകെ 995 വിമാനം ഉച്ചകഴിഞ്ഞ് 3.20 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും വൈകുന്നേരം 3.50 ന് പുറപ്പെടുന്ന യുകെ 996 വിമാനം വൈകുന്നേരം 5.45 ന് മുംബൈയിലെത്തും.മുംബൈയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടുന്ന യുകെ 996 വിമാനം രാത്രി 8.40 ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം യുകെ 995 രാവിലെ 10.20 ന് പുറപ്പെട്ട് മുംബൈ വഴി ഉച്ചകഴിഞ്ഞ് 3.20 ന് കൊച്ചിയിലെത്തും.
ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ ഹബ്ബുമായി കൊച്ചിയില്‍ നിന്നുള്ള വിദേശയാത്രക്കാരെ വിസ്താര ബന്ധിപ്പിക്കും. 12 ഇന്റര്‍നാഷണല്‍ വിമാന കമ്പനികളുമായി വിസ്താരയ്ക്ക് പങ്കാളിത്തമുണ്ട്.
ഇന്ത്യയിലെ വന്‍കിട ബിസിനസ് പോര്‍ട്ടായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിസ്താര എയര്‍ലൈന്‍സ് സിഇഒ ഫിടീക് ഇയോ പറഞ്ഞു. വിസ്താര ഈയിടെ ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയുണ്ടായി. ചാണ്ഡിഗര്‍ സര്‍വീസ് ഉടനെ ആരംഭിക്കും.
Next Story

RELATED STORIES

Share it